നോയിഡ: അർദ്ധരാത്രി റോഡിലൂടെ ഓടുന്ന ഒരു യുവാവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രദീപ് മെഹ്ര എന്ന യുവാവിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംവിധായകൻ വിനോദ് കാപ്രി ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
നോയിഡയിലൂടെ രാത്രി സഞ്ചരിക്കുമ്പോഴാണ് സംവിധായകൻ യുവാവിനെ കാണുന്നത്. വണ്ടിയിൽ കയറൂ, താൻ കൊണ്ടുവിടാമെന്ന് പറഞ്ഞെങ്കിലും അവൻ സഹായം സ്‌നേഹപൂർവം നിരസിച്ചു. പലതവണ നിബന്ധിച്ചിട്ടും വേണ്ടെന്ന് തന്നെയായിരുന്നു പ്രദീപിന്റെ മറുപടി. ഇത് താൻ എല്ലാ ദിവസവും ചെയ്യുന്നതാണെന്നും പറഞ്ഞു.
അവനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയണമെന്ന് വിനോദ് കാപ്രിക്ക് തോന്നി. അദ്ദേഹം വണ്ടിയുടെ സ്പീഡ് കുറച്ച് കുട്ടിയോട് സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് ഉത്തർപ്രദേശിലെ ബരോലയിലാണ് ഇപ്പോൾ താമസിക്കുന്നത്. നോയിഡയിലെ ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്‌ലറ്റിലാണ് ജോലി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ഇയാൾ. 10 കിലോമീറ്ററിലേറെ ദൂരം ഓടിയാണ് പോവുക. പട്ടാളത്തിൽ ചേരുക എന്നതാണ് പ്രദീപിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഓടുന്നത്. ഇപ്പോൾ സഹോദരനൊപ്പമാണ് താമസം. അമ്മ ആശുപത്രിയിലായതിനാൽ ആഹാരമുണ്ടാക്കണം. രാവിലെ വ്യായാമം ചെയ്യാൻ സമയമില്ലെന്നും അതിനാലാണ് രാത്രി ഓടുന്നതെന്നും പ്രദീപ് പറയുന്നു.
This is PURE GOLD❤️❤️
नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया
मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिएबार बार लिफ़्ट का ऑफ़र किया पर इसने मना कर दिया
वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️😊 pic.twitter.com/kjBcLS5CQu
— Vinod Kapri (@vinodkapri) March 20, 2022