ബെയ്ജിങ്: ചൈനീസ് യാത്രാ വിമാനം തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയില്‍ തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ 133 യാത്രക്കാരുണ്ടായിരുന്നു. കുന്മിങില്‍ നിന്ന് ഗുവാങ്‌സുവിലേക്ക് പോയ വിമാനത്തിലെ എത്രപേര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന് വ്യക്തമല്ല.
വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
A Boeing 737 passenger aircraft of the Chinese airline China Eastern Airlines crashed in the south of the country.
According to preliminary information, there were 133 people on board. pic.twitter.com/Fbh3T5Lsei
— сезза мессия 🐘🍩 (@meatballsubzero) March 21, 2022
Crash site of China Eastern Airlines Flight 5735, which had 133 people on board pic.twitter.com/gO1HIAEj1G
— BNO News (@BNONews) March 21, 2022