പുടിൻ്റെ പട്ടാളത്തെ നേരിടാൻ വാലി എത്തി; ഒരു ദിവസം 40 കൊലപാതകങ്ങൾ, 3 കിലോമീറ്റർ അകലെയുള്ള ലക്ഷ്യവും ഈ സ്‌നെെപ്പർക്ക് നിസാരം, ആരാണ് വാലി?

0
298

കീവ് : റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയിന് കരുത്താകാൻ ലോകത്തിലെ ഏറ്റവും മികച്ച സ്‌നെെപ്പർമാരിൽ ഒരാളായ വാലിയും. യുക്രെയിൻ യുദ്ധഭൂമിയിലേയ്ക്ക് എത്തിയ ഈ കനേഡിയൻ സ്‌നെെപ്പർ നിസാരക്കാരല്ള. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്‌നെെപ്പറായാണ് വാലിയെ കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ, താലിബാനെതിരെ പോരാടിയ നാല് സ്നൈപ്പർമാരിൽ ഒരാളായ വാലി ഇറാഖിൽ ഐസിസിനെതിരെ നടത്തിയ പോരാട്ടത്തിൻ്റെ പേരിലും പ്രശസ്തനാണ്.

ഏറ്റവും അകലെനിന്നുള്ള സ്‌നൈപ്പർ കൊലയുടെ റെക്കോർഡ് വാലിയ്ക്കാണ്. 3.5 കിലോമീറ്റർ അകലെയുള്ള ലക്ഷ്യമാണ് വാലി വെടിവച്ചിട്ടത്. ബുധനാഴ്ച യുക്രൈനിലെത്തിച്ചേർന്ന വാലി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആറ് റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒരു ദിവസം 40 പേരടങ്ങുന്ന ട്രൂപ്പിനെ വരെ സ്‌നെെപ്പ് ചെയ്ത് കൊല്ലാനാകുമെന്നത് വാലിയെ കൂടുതൽ അപകടകാരിയാക്കുന്നു. ഫ്രഞ്ച്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ കൂടിയായ 40 കാരനായ വാലി എത്തിയത് യുക്രെയിന് മുതൽക്കൂട്ടാകും. 2009 നും 2011 നും ഇടയിൽ അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ രണ്ടുതവണ വാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്താണ് അറബിയിൽ സംരക്ഷകൻ എന്നർത്ഥം വരുന്ന വാലി എന്ന വിളി പേര് അദ്ദേഹത്തിന് ലഭിച്ചത്.

വാലിയ്ക്ക് ഭാര്യയും ഒരു മകനുമാണുള്ളത്. ഞാൻ യുക്രെയിനിലേയ്ക്ക് പോകുന്നത് മനുഷ്യത്വപരമായ കാരണങ്ങളാലാണ് എന്ന് വാലി പറയുന്നു. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ അണിചേരാൻ ആഗ്രഹിക്കുന്നവരെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്വാഗതം ചെയ്തതിരുന്നു. ഇതോടെയാണ് യുക്രെയിനായി പോരാടാൻ വാലി എത്തിയത്. റഷ്യൻ സെെന്യത്തിന് കടുത്ത ഭീഷണിയാകും വാലി ഉയർത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here