റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് (Sandstorm) വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Center for Meteorology) മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റില്‍ റിയാദ് മേഖലയില്‍ 182 വാഹനാപകടങ്ങള്‍ (Road accidents) റിപ്പോര്‍ട്ട് ചെയ്‍തു. ഇവയെല്ലാം ചെറിയ അപകടങ്ങളായിരുന്നുവെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത ചൊവ്വാഴ്‍ച വരെ പൊടിക്കാറ്റ് തുടരുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‍റാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന എന്നിവിടങ്ങളില്‍ തിങ്കളാഴ്‍ച വരെ പൊടിക്കാറ്റുണ്ടാകും. അല്‍ ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യവിടങ്ങളില്‍ ചൊവ്വാഴ്‍ച വരെ ഇത് നിലനില്‍ക്കാനും സാധ്യതയുണ്ട്. തബൂക്ക്, അല്‍ ജൌഫ്, ഹായില്‍. വടക്കന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും പൊടിക്കാറ്റ് അടിക്കുക.
.
مشهد مهيب لـ #الغبار على #حوطة_بني_تميم
الجمعة ١ / ٨ / ١٤٤٣ هـ
تصوير | محمد آل تركي@Mhmdturki11
. pic.twitter.com/l5TrDL4gAh— علي آل عثمان (@alialtamimi21) March 4, 2022
സൗദി അറേബ്യയ്‍ക്ക് പുറമെ മറ്റ് അഞ്ച് അറബ് രാജ്യങ്ങളിലും ജനങ്ങള്‍ ഇപ്പോള്‍ പൊടിക്കാറ്റ് നേരിടുകയാണ്. ദൂരക്കാഴ്‍ച ദുഷ്‍കരമായതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹഫര്‍ അല്‍ബാത്തിനില്‍ പൊടിക്കാറ്റില്‍ അകപ്പെട്ട ഏതാനും വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. പല സ്ഥലങ്ങളിലും ശക്തമായ കാറ്റടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.