ഷെയ്ൻ വോൺ യാത്രയാകുന്നത് ഒരു ആഗ്രഹം ബാക്കിവച്ച്, അടുത്തിടെ നൽകിയ അഭിമുഖത്തിലും തന്റെ ഉള്ളിലിരിപ്പ് ഇതിഹാസ താരം മറച്ചു വച്ചില്ല

0
290

സിഡ്നി: തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂർത്തിയാകാതെയാണ് വോൺ യാത്രയാകുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആകാൻ വോൺ വളരെയേറെ ആഗ്രഹിച്ചിരുന്നെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ വോൺ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് സീരീസിൽ ഓസ്ട്രേലിയയ്ക്കെതിരെ 4-0ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് പരിശീലകനായ ക്രിസ് സിൽവർവുഡിനെ ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തത്‌സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് സ്കൈ സ്പോർട്സിന്റെ പോഡ്‌കാസ്റ്റിലാണ് വോൺ ഇംഗ്ളണ്ട് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ഇംഗ്ളണ്ട് പരിശീലകനായി തനിക്ക് വളരെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നും വോൺ അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാലും മുൻ ഓസ്ട്രേലിയൻ താരവും പരിശീലകനുമായ ജസ്റ്റിൻ ലാംഗറിനെ പരിശീലകനാകാൻ ഇംഗ്ളണ്ടിന് താത്പര്യമുണ്ടെങ്കിൽ അതും മികച്ച തീരുമാനമായിരിക്കുമെന്ന് വോൺ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇംഗ്ളണ്ട് ടീമിന് നിലവിൽ മികച്ച താരങ്ങളുണ്ടെങ്കിലും അടിസ്ഥാനകാര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ അവരെ ലോകോത്തര താരങ്ങളാക്കി മാറ്റാമെന്നും വോൺ പറഞ്ഞു. ഇംഗ്ളണ്ട് പരിശീലകനായി ഈ സമയത്ത് എത്തിയാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും തനിക്ക് അത്തരം വെല്ലുവിളികൾ ഇഷ്ടമാണെന്നും വോൺ അന്ന് അഭിപ്രായപ്പെട്ടിരുന്നു.നിലവിൽ മുൻ ഇംഗ്ളണ്ട് ക്യാപ്ടനയാ പോൾ കോളിംഗ്‌വുഡ് ഇംഗ്ളണ്ട് ടീമിന്റെ താത്കാലിക പരിശീലകനായി സ്ഥാനമേറ്റെടുത്തെങ്കിലും ഇതുവരെയായും ഒരു സ്ഥിരം പരിശീലകനെ കണ്ടെത്താൻ ക്രിക്കറ്റ് ബോർഡിന് സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here