റഷ്യൻ സൈനികനെ ഭക്ഷണവും ചായയും ഉൾപ്പെടെ നൽകി സഹായിക്കുന്ന യുക്രേയിനിയക്കാരുടെ ഹൃദയസ്പർശിയായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോയിൽ ഒരു യുവ റഷ്യൻ സൈനികൻ ചായ കുടിക്കുന്നതും ലഘുഭക്ഷണം കഴിക്കുന്നതും കാണാം. സൈനികന് അരികിൽ നിൽക്കുന്ന ഒരു സ്ത്രീ അയാൾക്ക് മുന്നിൽ വീഡിയോ കോൾ ചെയ്യാൻ അവരുടെ ഫോൺ നൽകുന്നതും വിഡിയോയിലുണ്ട്.
കോൾ കണക്റ്റായ ഉടൻ റഷ്യൻ സൈനികൻ കരയുന്നുണ്ട്. അയാൾക്ക് സംസാരിക്കാൻ കഴിയുന്നില്ലെങ്കിലും ക്യാമറയിൽ ചുംബിക്കുന്നു, ആളുകൾ അവനെ ആശ്വസിപ്പിക്കാൻ മുതുകിൽ തട്ടുന്നതും കാണാം. എല്ലാം ശരിയാകും മകനേ എന്ന്് റഷ്യൻ സൈനികന്റെ അമ്മ അയാളോട് പറയുന്നതായി പോസ്റ്റിൽ പറയുന്നു.
കീഴടങ്ങിയ റഷ്യൻ സൈനികന് പ്രദേശവാസികൾ ഭക്ഷണം നൽകുന്നതിന്റെ വീഡിയോ യുക്രേനിയൻ ചാനലുകളും പങ്കിട്ടിട്ടുണ്ട്. അമ്മയെ വിഡിയോ-കോൾ ചെയ്യാൻ അനുവദിച്ചപ്പോൾ അയാൾ പൊട്ടിക്കരയുകയായിരുന്നു വെന്ന് പോസ്റ്റിൽ പറയുന്നു. ട്വിറ്ററിൽ വൈറലായ വിഡിയോ ഇതിനോടകം വൈറലാണ്. ഉക്രേനിയക്കാരുടെ കാരുണ്യത്തെയാണ് എല്ലാവരും പ്രകീർത്തിക്കുന്നത്.
Video shared on Ukrainian channels of a captured Russian soldier apparently being fed by locals. The post says he burst into tears when he was allowed to video-call his mother. So many of these troops are just teenagers, with absolutely no clue what this war is really for. pic.twitter.com/oCPUC8cKcO
— Matthew Luxmoore (@mjluxmoore) March 2, 2022