‘ഇത് നിങ്ങളുടെ വീട്’; യുക്രൈന്‍ വിടുന്ന ജൂതരെ ക്ഷണിച്ച് ഇസ്രയേല്‍

0
148

റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രൈന്‍ വിടുന്ന ജൂതരെ ഇസ്രയേലേയ്ക്ക് ക്ഷണിച്ച് നഫ്താലി ബെന്നറ്റ് ഭരണകൂടം. പലസ്തീന്‍ ജനതയ്ക്കുമുകളില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥ തലത്തിലുള്ള കടമ്പകള്‍ ഇസ്രയേല്‍ ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്.

യുക്രൈനിലെ ജൂതരോട് ഇസ്രയേലിലേയ്ക്ക് കുടിയേറാന്‍ ആവശ്യപ്പെട്ടുകൊണ്ടു, റഷ്യന്‍ ആക്രമണത്തിന്റെ രണ്ടാം ദിവസം തന്നെ ഇസ്രയേല്‍ കുടിയേറ്റ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത് നിങ്ങളുടെ വീടാണ് എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രസ്താവന.

കീവില്‍ നിന്നും ഒഡേസയില്‍ നിന്നുമായി വന്ന രണ്ട് വിമാനങ്ങളിലായി നൂറിലേറെ ജൂതര്‍ ഇപ്പോള്‍ തന്നെ ഇസ്രയേലില്‍ എത്തിയതായാണ് വിവരം. ഞായറാഴ്ച എത്തുന്ന മൂന്ന് വിമാനങ്ങളില്‍ 300 പേര്‍ കൂടി എത്തുമെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. വരുന്ന ആഴ്ചകളിലായി 10,000 വരെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇസ്രയേലിലേയ്ക്ക് അഭയാര്‍ത്ഥികളായി എത്തുന്ന യുക്രൈന്‍ പൗരന്മാരായ ജൂതന്മാര്‍ക്കായി 1,000 താമസ സൗകര്യങ്ങള്‍ ഇസ്രയേലിന്റെ ഭരണത്തിലുള്ള മേഖലകളിലും പലസ്തീനില്‍ നിന്നും പിടിച്ചെടുത്ത ഭാഗങ്ങളിലും നിര്‍മ്മിക്കുന്നതായി ഇസ്രയേല്‍ പിന്തുണയുള്ള സിയോണിസ്റ്റ് സംഘടന അറിയിച്ചിരുന്നു. കുടിയേറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാനായി യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലായി ആറ് കാര്യലയങ്ങള്‍ ഇപ്പോള്‍ ഇസ്രയേല്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പോളണ്ട്, മോള്‍ഡോവ, റൊമേനിയ, ഹംഗറി എന്നിവിടങ്ങളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിലേയ്ക്ക് എത്തിക്കുന്നതിന് മുമ്പ് യുക്രൈനിലെ അതിര്‍ത്തി രാജ്യങ്ങളില്‍ താമസ സൗകര്യവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here