നിരക്കിൽ വർദ്ധനവ്; ജിയോ വിട്ടുപോയത് 1.29 കോടി വരിക്കാർ..

0
343

ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോയ്ക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 1.2 കോടി വരിക്കാരെയാണ്. ഇതിനു മുമ്പ് സെപ്റ്റംബറിലും ജിയോയ്ക്ക് വൻതിരിച്ചടി കിട്ടിയത്. ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു. ജിയോയുടെ മാത്രമല്ല മുൻനിര ടെലികോം കമ്പനികളെല്ലാം ഇപ്പോൾ വൻതിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലും നവംബറിലുമായി മിക്ക കമ്പനികളും 25 ശതമാനം വരെ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുതന്നെയാണ് വരിക്കാർ സർവീസ് ഉപേക്ഷിക്കാൻ കാരണമായി പറയുന്നത്. ട്രായിയുടെ കണക്കുപ്രകാരം എണ്ണത്തിൽ പിടിച്ച് നിൽക്കുന്നത് ബിഎസ്എൻഎല്ലും എയർടെല്ലും ആണ്. ബാക്കിയുള്ള മിക്ക കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തിൽ താഴോട്ട് പോയിട്ടുണ്ട്.

ജിയോയ്ക്ക് തിരിച്ചടി കിട്ടിയപ്പോൾ എയർടെല്ലിന്റെ കാര്യം നേരെ മറിച്ചാണ്. ഡിസംബറിൽ 4.75 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് എയർടെല്ലിന് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.57 കോടിയായി. വൻ സാമ്പത്തിക പ്രതിസന്ധിയാണ് വോഡഫോൺ ഐഡിയ നേരിടുന്നത്. 16.14 ലക്ഷം വരിക്കാരാണ് ഇതിനകം വോഡഫോൺ ഐഡിയ വിട്ടുപോയത്. ഇതോടെ വോഡഫോൺ വിട്ടുപോയവരുടെ മൊത്തം വരിക്കാരുടെ എണ്ണം 26.55 കോടിയുമായി.

എന്നാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബി‌എസ്‌എൻ‌എൽ) സ്ഥിതി മറിച്ചാണ്. ഡിസംബറിൽ 1.17 ലക്ഷം പുതിയ വരിക്കാരെയാണ് ബിഎസ്എലിന് ലഭിച്ചത്. ഇതോടെ ബി‌എസ്‌എൻ‌എലിന്റെ മൊത്തം വരിക്കാർ 11.75 കോടിയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here