മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി ഒരു സ്ത്രീയിൽ എച്ച്‌ഐവി ഭേദമായതായി റിപ്പോർട്ട്

0
253

അമേരിക്കയിൽ അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഒരു സ്ത്രീയിൽ എച്ച് ഐ വി ഭേദമായതായി റിപ്പോർട്ട്. മജ്ജ മാറ്റിവയ്ക്കൽ നടത്തിയതിന് ശേഷം എച്ച്‌ഐവി ഭേദമായ ആദ്യത്തെ സ്ത്രീയും മൂന്നാമത്തെ വ്യക്തിയുമാണിവർ.

ലുക്കീമിയ ബാധിതയായ സ്ത്രീ 14 മാസമായി ചികിത്സയിൽ തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ആന്റീ വൈറൽ തെറാപ്പിയുടേയോ മറ്റു എച്ച്‌ഐവി ചികിത്സയുടേയോ ആവശ്യമില്ലാതെ തന്നെ സ്ത്രീക്ക് രോഗം ഭേദമായെന്ന് ഇന്റർനാഷണൽ എയ്ഡ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റ് ഷാരോൺ ലെവിൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കാലിഫോർണിയ ലോസ് ഐഞ്ചൽസ് യൂണിവേഴ്സിറ്റിയിലെ ഡോ. ഇവോൺ ബ്രൈസൺ, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഡോ. ഡെബോറ പെർസൗഡർ തുടങ്ങിയവർ നേതൃത്വം നൽകിയ പഠനത്തിൻ്റെ ഭാഗമായാണ് കണ്ടെത്തൽ. കൂടുതൽ പേരിലേക്ക് ചികിത്സ എത്തിക്കാനാണ് ശ്രമം.

കാൻസറിനോ മറ്റ് ഗുരുതരമായ രോഗങ്ങൾക്കോ അസ്ഥി മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തുന്ന 25 പോരെ ലക്ഷ്യമിട്ടായിരുന്നു പഠനം. കാൻസർ ചികിത്സയിൽ കോശങ്ങളെ നശിപ്പിക്കാൻ രോഗികൾ ആദ്യം കീമോതെറാപ്പി നടത്തുന്നു. തുടർന്ന് പ്രത്യേക ജനിതക പരിവർത്തനമുള്ള വ്യക്തികളിൽ നിന്ന് ഡോക്ടർമാർ സ്റ്റെം സെല്ലുകൾ മാറ്റിസ്ഥാപിക്കുന്നു. ഇത്തരക്കാരിൽ എച്ച്ഐവി യെ പ്രതിരോധിക്കാനുള്ള പ്രതിരോധ സംവിധാനം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഈ വ്യക്തികൾ എച്ച്‌ഐവിയെ പ്രതിരോധിക്കുന്ന ഒരു പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

എന്നാൽ എച്ച്ഐവി ബാധിതരായ ഭൂരിഭാഗം ആളുകളെയും രോഗമുക്തിക്കുള്ള പ്രായോഗിക മാർഗമല്ല മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ എന്ന് എയ്ഡ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റ് പറയുന്നു. എച്ച്‌ഐവി ചികിത്സ കൃത്യമായി പിന്തുടരുക. ഡോക്ടർമാരുടെ നിർദേശപ്രകാരം ജീൻ തെറാപ്പി നടത്തുന്നത് കൂടുതൽ ഉപയോഗപ്രദമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here