മസ്കത്ത്: സ്വകാര്യ ആശുപത്രി വിഭാഗത്തിൽ ഒമാന്റെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡ് അവാർഡ് തുടർച്ചയായി അഞ്ചാം തവണയും സ്വന്തമാക്കി ബദർ അൽസമ. ഊര്‍ജ, ധാതുമന്ത്രി ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹിയിൽനിന്ന് ബദർ അൽ സമായുടെ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
രാജ്യത്തെ മുന്‍നിര പ്രസിദ്ധീകരണ സ്ഥാപനമായ അപെക്സ് മീഡിയയാണ് അവാര്‍ഡ് നല്‍കുന്നത്. വോട്ടിങ്ങിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുന്നത്. രോഗികളുടെയും സമൂഹത്തിന്റെയും വിശ്വാസം നേടിയെടുത്തുള്ള അവാർഡ് സന്തോഷം നൽകുന്ന കാര്യമാണെന്ന് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു.
ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ഒമാനിലെ പ്രവർത്തനങ്ങൾ ഈവർഷം 20ാം വർഷത്തിലേക്ക് കടക്കുകയാണ്. വിശ്വാസവും കരുതലും എന്ന പ്രമേയത്തിലാണ് ഇക്കാലമത്രയും പ്രവർത്തിച്ചതെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്തതും ഗുണമേന്മയുള്ള ആരോഗ്യപരിപാലനവും നൽകിയതാണ് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സഹായിച്ചതെന്ന് ഡോ. പി.എ. മുഹമ്മദും പറഞ്ഞു. കൂടുതൽ അക്രഡിറ്റേഷനുകളുള്ള ഏക സ്വകാര്യ ഹെൽത്ത് കെയർ ഗ്രൂപ്പായി ബദർ അൽ സമയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.