മം​ഗളുരുവിലെ പെൺവാണിഭ സംഘത്തിൽ മഞ്ചേശ്വരത്തെ എസ്ഡിപിഐക്കാരനും; ഷരീഫ് ഹൊസങ്കടിയെ അറസ്റ്റ് ചെയ്ത് പൊലീസ്; താൻ ഹണിട്രാപ്പിൽ പെട്ടുപോയതെന്ന് യുവാവ്

0
613

മംഗളൂരു: മംഗളൂരു നഗരത്തിലെ പെൺവാണിഭ ശൃംഖലയിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകനായ ഷരീഫ് ഹൊസങ്കടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് നടത്തിവന്നിരുന്ന പെൺവാണിഭ ശൃംഖലയിലെ നാലാമത്തെയാളാണ് ഇപ്പോൾ അറസ്റ്റിലാകുന്നത്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അടുക്കം മൂന്നു പേരെ പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഷരീഫ് മഞ്ചേശ്വരത്ത് നിന്നുള്ള എസ്ഡിപിഐ പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. എന്നാൽ തന്നെ മറ്റു ചിലർ ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്നും ബ്ലാക്ക് മെയിൽ ചെയ്ത് ഇവർ നിരവധി തവണ തന്നിൽ നിന്നും പണം തട്ടിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. മാത്രമല്ല പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തത് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇദ്ദേഹം പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഷരീഫ് അറസ്റ്റിലായതിന് പിന്നാലെ എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി .

എന്ത് പേരിലായാലും ഇത്തരം പ്രവർത്തികളിൽ എസ്ഡിപിഐ പ്രവർത്തകർ ചെന്നുപെട്ടത് ഉചിതമായ കാര്യമല്ലെന്നും പാർട്ടി ഇത് ഗൗരവത്തിൽ തന്നെയാണ് എടുക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് നടപടി കൈക്കൊണ്ടതെന്നും അഷ്റഫ് അറിയിച്ചു. പ്രതിക്ക് പറയാൻ പല കാരണങ്ങൾ ഉണ്ടെങ്കിൽ ഇതൊന്നും പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്നും അറിയിച്ചു.

മംഗലാപുരത്തെ നന്ദിഗുഡ്ഡെക്ക് സമീപമുള്ള ഫ്ളാറ്റിലാണ് പിയു കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയിരുന്നത്. പ്രതികൾക്കെതിരെ പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അറസ്റ്റിലായ പ്രതികളും നഗരത്തിലെ ഒരു കോളേജിൽ പഠിക്കുന്ന മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കുടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ നന്ദിഗുഡ്ഡയിലുള്ള റിയോണ റസിഡൻസിയുടെ അഞ്ചാം നിലയിലെ വാടകമുറിയിലാണ് പ്രതികൾ പെൺവാണിഭം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സെക്സ് റാക്കറ്റിന് നേതൃത്വം നൽകിയിരുന്നത് ലിയോണ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഷമീനയും ഭർത്താവ് സിദ്ദിഖുമാണ്. ഐഷാമ്മ എന്ന മറ്റൊരു സ്ത്രീയും മറ്റു ചിലരും ഈ ബിസിനസിൽ സിദ്ദിഖിനോടും ഷമീനയോടും ഉണ്ടായിരുന്നു. പഠനത്തിനായി കോളേജിൽ പോകുന്ന പെൺകുട്ടികളെയാണ് ഇവർ ലക്ഷ്യം വെച്ചിരുന്നത്. ഇവരെ വശീകരിക്കുകയും പ്രായപൂർത്തിയാകാത്തവരെ ബ്ലാക്ക്മെയിൽ തന്ത്രങ്ങൾ ഉപയോഗിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നു. വിവരം പോലിസ് അറിഞ്ഞതോടെ സെക്‌സ് മാഫിയ ശൃംഖല തകർക്കുന്നതിനായി പ്രതികളുടെ മൊബൈൽ ഹാൻഡ്സെറ്റുകൾ പൊലീസ് പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതേ സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള ഒരു മലയാളി സ്ത്രീയടക്കം മൂന്ന് പേർ ഒളിവിലാണെന്നാണ് പോലിസി​ന്റെ കണ്ടെത്തൽ. ഇവെരെ വൈകാതെ തന്നെ പിടികൂടുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം 17 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയത്തിൽ ചില വ്യവസായികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും കേസ് പ്രതികൾ ആകുമെന്നും പൊലീസ് സൂചന നൽകുന്നുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രീ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ വേശ്യാവൃത്തിയിൽ നിന്ന് രക്ഷിച്ചതായും പൊലീസ് പറഞ്ഞു.

ഈ ചെയ്ത്തിന് ഇരയായ വിദ്യാർത്ഥിനികളിൽ ഒരാൾ തന്നെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നുവെന്ന് പരാതിപ്പെട്ട് കോളജ് പ്രിൻസിപലിനെ സമീപിച്ചിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പാളിന്റെ കൃത്യമായ നീക്കങ്ങൾ ആണ് സെക്‌സ് റാക്കറ്റിനെ വലയിലാക്കാൻ പൊലീസിന് ഏറെ സഹായകരമായത്. നഗരത്തിലെ അത്താവർ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള എസ്എംആർ ലിയാന അപാർട്‌മെന്റിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ മാധ്യമങ്ങളോട് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കുട്ടി പരാതിയുമായി എത്തിയതിനെ തുടർ‌ന്ന് കോളജ് പ്രിൻസിപൽ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. കൗൺസിലിങ്ങിന് ശേഷം ഇരകൾ തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടർന്ന് അത്താവറിലെ വാടകവീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. സഹപാഠി വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞു. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോളജ് പ്രിൻസിപലിനെ അറിയിച്ചതിനെ തുടർന്ന് റാക്കറ്റിന്റെ ഭാഗമായി തുടരാൻ പെൺകുട്ടി വിസമ്മതിച്ചു.

എന്നാൽ സഹകരിക്കാൻ വിസമ്മതിച്ചാൽ തന്റെ ചില വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. കാസർകോട്ട് നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവരുടെ ഇടപടുകാർ ആയിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇടപാടുകാർക്ക് സ്ത്രീകളെ എത്തിക്കുന്നത്. കൂടുതൽ വിദ്യാർത്ഥിനികൾ ഉൾപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ് – പൊലീസ് കമീഷനർ കൂട്ടിച്ചേർത്തു.

ഇടപാടുകാരിൽ ചിലരെ ഹണി ട്രാപിൽ കുടുക്കിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here