പതിനേഴുകാരിയുടെ പരാതി; മംഗളൂരുവിൽ വൻ സെക്സ് റാക്കറ്റ് സംഘം പിടിയിൽ

0
379

മംഗളൂരു∙ കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് അംഗങ്ങൾ മംഗളൂരുവിൽ അറസ്റ്റിൽ. അതിജീവിതയായ 17 കാരിയുടെ പരാതിയിലാണ് സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്. മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും മംഗളൂരു സിറ്റി പൊലീസ് അറിയിച്ചു.

അത്താവർ നന്ദിഗുഡയിലുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ചതിവിൽപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെയും കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവർ. അപ്പാർട്ട്മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലടക്കം നിരവധി ക്യാമറകൾ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി.

പാണ്ഡെശ്വരം വനിത പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here