പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം. നിരവധി പേർക്ക് പരുക്കേറ്റു. പൂനെ യേർവാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകർന്നുവീണത്. പത്ത് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് ചീഫഅ ഫയർ ഓഫിസർ സുനിൽ ഗിൽബിൽ അറിയിച്ചത്.
നിർമാണത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
5 people have been reported dead and 2 critically injured. The construction work of a mall was being done here when a heavy steel structure collapsed. All laborers belong to Bihar. The reason for the collapse is under investigation: Rohidas Pawar, DCP Pune Police pic.twitter.com/IC4Cokms1a
— ANI (@ANI) February 3, 2022
നിർമാണ ജോലിക്കിടെ തൊഴിലാളികൾക്ക് വേണ്ട വിശ്രമമോ ഇടവേളകളോ ലഭിച്ചിരുന്നില്ലെന്നാണ് എംഎൽഎ സനിൽ ടിംഗ്രെ പറയുന്നു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Pained by the mishap at an under-construction building in Pune. Condolences to the bereaved families. I hope that all those injured in this mishap recover at the earliest: PM @narendramodi
— PMO India (@PMOIndia) February 4, 2022
അതിനിടെ, അപകടത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.