ഐഎസ് തലവനെ അമേരിക്ക വധിച്ചു; നടപടി സിറിയിലെ സൈനിക നീക്കത്തിനിടെ

0
312

വാഷിങ്ടൺ ഡി.സി: ഐ.എസ് തലവൻ അബു ഇബ്​റാഹിം അൽ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തിൽ യു.എസ് സൈന്യം വധിച്ചതായി പ്രസിഡന്‍റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഇന്നലെ രാത്രി എന്‍റെ നിർദ്ദേശപ്രകാരം യു.എസ് സൈനികർ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ.എസ് തലവൻ അബു ഇബ്​റാഹിം അൽ ഹാഷിമിയെ യുദ്ധക്കളത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. ഞങ്ങളുടെ സായുധ സേനയുടെ ധീരതയ്ക്ക് നന്ദി’ -ബൈഡൻ ട്വീറ്റ് ചെയ്തു. നടപടിയിൽ പങ്കെടുത്ത യു.എസ് സൈനികരെല്ലാം സുരക്ഷിതരായി മടങ്ങിയെന്നും ബൈഡൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here