‘സീക്രട്ട് ചാറ്റ്’ സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ

0
282

സീക്രട്ട് ചാറ്റ് സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ. ഈ സംവിധാനം വഴി എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജുകൾ അയക്കാൻ യൂസറിനു സാധിക്കും. ഇങ്ങനെ മെസേജ് അയച്ചാൽ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കുമല്ലാതെ മറ്റൊരാൾക്കും ഇത് കാണാനാവില്ല. ഫേസ്ബുക്കിനു പോലും ഈ സീക്രട്ട് മെസേജുകൾ കാണാനാവില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

നേരത്തെ തന്നെ ഈ സംവിധാനം അവതരിപ്പിച്ചിരുന്നെങ്കിലും അത് തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് എല്ലാവർക്കും ലഭ്യമാവുന്നുണ്ട്. ഒരു നിശ്ചിത സമയത്തിനു ശേഷം സ്വയം ഡിലീറ്റ് ആവുന്ന മെസേജുകൾ അയക്കാനുള്ള സൗകര്യവും സീക്രട്ട് ചാറ്റിൽ ലഭിക്കും. രണ്ടിലൊരാൾ ഈ ചാറ്റ് സ്ക്രീൻഷോട്ട് എടുത്താൽ മറുവശത്തുള്ള ആൾക്ക് അത് അറിയാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here