വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ടു; 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്

0
268

ബംഗളൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. 11 വർഷം മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ ഹാവേരി റാണിബെന്നൂർ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.ജി പണ്ഡിറ്റ് അധ്യക്ഷനായ ബെഞ്ചാണ് ബസവരാജിന് ഇൻഷൂറൻസ് കമ്പനി 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.

2011-ലാണ് ബസവരാജിന് വാഹനാപകടത്തിൽ പരിക്കേറ്റത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുൾപ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷൂറൻസ് കമ്പനിയോട് ഉത്തരവിട്ടു.

എന്നാൽ ബസവരാജു 11.75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങൾ കണക്കിലെടുത്ത നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയാക്കി ഉയർത്തുകയായിരുന്നു. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here