കൊവിഡ് പ്രതിസന്ധി; പ്രവാസികളുടെ ഇഖാമയും റീ – എൻട്രി കാലാവധിയും നീട്ടും

0
192

റിയാദ്: കൊവിഡ് സാഹചര്യത്തിൽ യാത്ര തടസ്സപ്പെട്ട് സ്വന്തം നാടുകളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ-എൻട്രിയും സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധാകാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മാർച്ച് 31 വരെയാണ് താമസ രേഖയായ ഇഖാമയുടെയും സൗദിയിലേക്ക് തിരിച്ചുപോകാനുള്ള റീ-എൻട്രി വിസയുടെയും കാലാവധി തീർത്തും സൗജന്യമായി നീട്ടി നൽകുന്നത്. നേരത്തെ ജനുവരി 31 വരെ ഇവയുടെ കാലാവധി സൗജന്യമായി നീട്ടി നൽകിയിരുന്നു. അതാണിപ്പോൾ രണ്ട് മാസം കൂടി നീട്ടിയത്. ആയിരക്കണക്കിന് പ്രവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here