കേരളാ സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം. ചാൻസർ പദവിയിലേ നിലപാടിൽ മാറ്റം വരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ എന്ന നിലയിൽ സർവകലാശാലകളിലെ ഫയലുകൾ ഗവർണർ ഒപ്പിട്ട് തുടങ്ങി.
ആദ്യ ഘട്ടത്തിൽ നിശബ്ദനായിരുന്ന മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയക്ക് പോകുന്നതിന് മുമ്പ് നടത്തിയ ഇടപെടലാണ് ഗവർണർ അയയാൻ കാരണമായത്. പ്രശ്നപരിഹാരത്തിന് വേണ്ടി, നാല് കത്തുകളാണ് മുഖ്യമന്ത്രി ഗവണർക്ക് നൽകിയത്. രണ്ട് തവണ അദ്ദേഹത്തെ ഫോണിൽ വിളിച്ചും പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടു.
ഇതോടെയാണ് ഗവർണർ നിലപാട് മയപ്പെടുത്തിയത്. സർവകലാശാല ഫയൽ നോക്കുമ്പോഴും കണ്ണൂർ വിസി നിയമന കേസിൽ ഗവർണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതാണ് സർക്കാർ- ഗവർണർ പോരിന് കാരണമായത്.
ചട്ടങ്ങൾ മറി കടന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വിസിക്ക് വീണ്ടും നിയമനം നൽകിയതും രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിയോജിച്ചതുമക്കം വിഷയങ്ങളുയർന്നതോടെയാണ് ഗവർണർ പരസ്യ വിമർശനവുമായി രംഗത്തെത്തി.