ചെങ്കള: കാസർകോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി 5000 യൂണിറ്റ് രക്ത സമാഹരണം എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ ബ്ലഡ് കെയർ കാസർഗോഡിൻ്റെയും കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൻ്റേയും സഹകരണത്തോടെ ചെങ്കള ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും ബ്ലഡ് കെയർ ജില്ലാ കോർഡിനേറ്ററുമായ ഹാരിസ് തായൽ ചെർക്കള, വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ബിഎംഎ ഖാദർ, എംഎം മുഹമ്മദ് കുഞ്ഞി ഹാജി , ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖാദർ ബദ്രിയ, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുബൈർ ചെങ്കള, ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് എം എം നൗഷാദ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹനീഫ് പാറ, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം മാലിക് ചെങ്കള, മണ്ഡലം ബ്ലഡ് കെയർ കോർഡിനേറ്റർ നൗഫൽ തായൽ, പഞ്ചായത്ത് കോഡിനേറ്റർ നിഷാദ് ചെങ്കള, യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി സുനൈഫ് ചെങ്കള, കെ പി മഹ്മൂദ്, ജാസിർ ചെങ്കള, മെഹറൂഫ് ബദരിയ, കെഎംസിസി നേതാവ് റഹീം താജ്, സിദ്ദിഖ് കുഞ്ഞിപ്പള്ളി, മുനഫിർ പീടിക, ജാഫർ സിബി, അച്ചു ചെങ്കള, നജാത്ത് എ എം, സുനൈഫ് കൈരളി, സാബിർ കൊവ്വൽ ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന് വേണ്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ സൗമ്യ നായർ, ബ്ലഡ് ബാങ്ക് കൗൺസിലർ സ്വാതി എന്നിവർ നേതൃത്വം നൽകി. ചെങ്കള ശാഖ ബ്ലഡ് കെയർ യൂണിറ്റ് തുടർന്നും മൂന്നു മാസത്തിലൊരിക്കൽ രക്തദാന പ്രവർത്തിയിൽ പങ്കാളിയാകും.