തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണമായും അടക്കില്ല. 10,11,12 ക്ലാസുകള്‍ ഓഫ്‌ലൈനായി തുടരാനാണ് പുതിയ തീരുമാനം. കൂടാതെ സംസ്‌ഥാനത്തെ കോളേജുകളിലും ഓഫ്‌ലൈൻ ക്ലാസുകള്‍ നടത്താമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണമായും അടക്കുമെന്നാണ് അധികൃതർ ആദ്യം വ്യക്‌തമാക്കിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു തീരുമാനം. എന്നാൽ ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. .
നേരത്തെ പ്രഖ്യാപിച്ചതിനുസരിച്ച് ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ളവര്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈണ്‍ ക്ലാസുകള്‍ ആരംഭിക്കും. സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ മാത്രം ബിരുദം ( ഒന്നും രണ്ടും വര്‍ഷം ) ബിരുദാനന്തര ബിരുദം ( ആദ്യ വര്‍ഷം) ക്ലാസുകളും പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. നിലവില്‍ ഈ കാറ്റഗറിയില്‍ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടുത്ത ഞായറാഴ്‌ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. 23, 30 തീയതികളിലാണ് നിയന്ത്രണം. കൂടാതെ വിവാഹ-മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 20 ആയും കുറച്ചു. രോഗവ്യാപനം ഉയർന്നു തുടരുന്ന തിരുവനന്തപുരം, എറണാകുളം, വയനാട്, ഇടുക്കി, പത്തനംതിട്ട എന്നീ 5 ജില്ലകളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.