ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ സ്പെയിനിൽ അന്തരിച്ചു

0
187

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ സ്പെയിനിൽ അന്തരിച്ചു. 113 വയസ് തികയുന്നതിന് ഒരു മാസം മുൻപാണ് സാറ്റൂർണിനോ ദേ ല ഫ്യൂന്റ അന്തരിച്ചത്. വടക്കൻ സ്പാനിഷ് നഗരമായ ലിയോണിലെ വസതിയിൽ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഷൂ നിർമ്മാതാവായിരുന്നു ഇദ്ദേഹം.

ഫെബ്രുവരി 8 ന് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഇദ്ദേഹം തിരഞ്ഞെടുത്തു. അന്റോണിന ബാരിയാണ് ഇ​ദ്ദേഹത്തിന്റെ ഭാര്യ.

‘ആരെയും വേദനിപ്പിക്കാത്ത ശാന്തമായ ജീവിതം നയിക്കുക’ അതാണ് തന്റെ ദീർഘായുസിന്റെ രഹസ്യമെന്ന് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇദ്ദേഹത്തിന് ഒരു മകനുണ്ടായിരുന്നു. എന്നാൽ കുട്ടിക്കാലത്ത് ആ മകൻ മരിച്ചു. ഏഴ് പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളതെന്നും ബന്ധുക്കൾ പറഞ്ഞു. അഞ്ച് വയസ്സുള്ളപ്പോൾ അസുഖം ബാധിച്ച് സാറ്റുണിനോ സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധിയെ അതിജീവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here