ഇന്ത്യയിൽ കൊവിഡ് തരംഗം ദിവസങ്ങൾക്കകമെന്ന് കേംബ്രിജ് കൊറോണ വൈറസ് ട്രാക്കർ

0
232

ഹ്രസ്വകാലം നീണ്ടു നില്‍ക്കുന്ന കൊവിഡ് (Covid) തരംഗം ഇന്ത്യയില്‍ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന പ്രവചനവുമായി കേംബ്രിജ് സര്‍വകലാശാല ( Cambridge university) വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കര്‍ (tracker). മേയ് മാസത്തില്‍ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും ഈ ട്രാക്കര്‍ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു.

ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയുണ്ടാകുമെന്നും എന്നാല്‍ അതിതീവ വളർച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂൾ പ്രഫസർ പോൾ കട്ടുമാൻ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഒമിക്രോണിൽ നിന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനങ്ങളും പൂർണമായും രക്ഷപ്പെട്ട് നിൽക്കുമെന്ന് കരുതുന്നില്ലെന്നും പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പതിനൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അണുബാധ നിരക്ക് കുത്തനെ ഉയർന്നതായി സർവകലാശാലയുടെ കൊറോണ വൈറസ് ട്രാക്കർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കേസുകളുടെ പ്രതിദിന വളർച്ച നിരക്ക് ഡിസംബർ 25ന് നെഗറ്റീവായിരുന്നത് ഡിസംബർ 26ന് 0.6 ശതമാനവും ഡിസംബർ 27ന് 2.4 ശതമാനവും ഡിസംബർ 29ന് 5 ശതമാനവുമായി വർധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here