നവംബർ അവസാനത്തോടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ത്യയിൽ ഏകദേശം 1,525 ആളുകൾക്ക് ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. 460 കേസുകളുമായി മഹാരാഷ്ട്ര ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള സംസ്ഥാനമായി തുടരുന്നു.
ഇന്ന് 27,553 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ രാജ്യത്ത് പുതിയ കോവിഡ് കേസുകളിൽ 21 ശതമാനം വർദ്ധനയും റിപ്പോർട്ട് ചെയ്തു. 284 പേർ വൈറസ് ബാധിച്ച് മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങൾ അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 460 ഒമൈക്രോൺ കേസുകളും തൊട്ടുപിന്നിലുള്ള ഡൽഹിയിൽ 351 രോഗബാധിതരുമുണ്ട്.