വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ കാര്യത്തില്‍ കിടിലന്‍ മാറ്റം വരുന്നു

0
387

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് . എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് തിരഞ്ഞെടുക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്കരിക്കാന്‍ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് തയ്യാറെടുക്കുകയാണ്.

ഇതില്‍ പ്രധാനം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇടാന്‍ എടുക്കുന്ന വീഡിയോ അല്ലെങ്കില്‍ സന്ദേശം സ്റ്റാറ്റസ് ആക്കുന്നതിനൊപ്പം തന്നെ അല്ലെങ്കില്‍ ഡയറക്ട് സന്ദേശമായി ആര്‍ക്കെങ്കിലും അയക്കാമെന്നതാണ് പുതിയ പ്രത്യേകത. വാട്ട്സ്ആപ്പ് സംബന്ധിച്ച് പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം സ്ക്രീന്‍ ഷോട്ട് അടക്കം പുറത്തുവിട്ടത്. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ് ഈ പ്രത്യേകത. എന്നാല്‍ വാട്ട്സ്ആപ്പിന്‍റെ 2.21.24.11 ബീറ്റ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഇത് ലഭിക്കും.

WhatsApp Will Let You Upload Media As Status Update While Sharing Over DM

സ്റ്റാറ്റസ് സന്ദേശം ആര്‍ക്കാണോ ഡയറക്ട് സന്ദേശമായി അയക്കേണ്ടത് അത് അയക്കും മുന്‍പ് എഡിറ്റ് ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ അടക്കം ഈ ഫീച്ചര്‍ ലഭ്യമാണ്, ഇതാണ് ഇപ്പോള്‍ വാട്ട്സ്ആപ്പിലേക്ക് മെറ്റ എടുക്കുന്നത്.

അതേസമയം പുതുവര്‍ഷത്തിലേക്ക് ഏറെ പുതുമകള്‍ വാട്ട്സ്ആപ്പ് ഇപ്പോള്‍ തന്നെ പരീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ പ്രധാനപ്പെട്ടത് വാട്ട്സ്ആപ്പ് വോയിസ് സന്ദേശങ്ങളുടെ യൂസര്‍ ഇന്‍റര്‍ഫേസ് അടക്കം മാറ്റുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here