ദുബായ്: ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ അവധിദിനങ്ങളിൽ നടപ്പാക്കുന്ന മാറ്റം പൊതുഗതാഗത മേഖലയിലും പ്രകടമാകും. ജനുവരി മൂന്ന് മുതലാണ് മെട്രോ, ബസ്, ട്രാം സമയങ്ങൾ മാറുക. അതേസമയം സൗജന്യ പാർക്കിംഗ് വെള്ളിയാഴ്ചകളിൽ മാത്രമായി തുടരും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ അവധി ദിനമായ ഞായറാഴ്ച രാവിലെ എട്ട് മുതൽ പുലർച്ച 1.15 വരെയായിരിക്കും മെട്രോ സർവീസ്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ പുലർച്ചെ 2.15 വരെ സർവീസ് നടത്തും. മറ്റ് ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ പുലർച്ച 1.15 വരെ മെട്രോ ഓടും. ദുബായ് ട്രാം ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ പുലർച്ച ഒന്ന് വരെ സർവീസ് നടത്തും. മറ്റ് ദിവസങ്ങളിൽ രാവിലെ ആറ് മുതൽ പുലർച്ച ഒന്ന് വരെയായിരിക്കും സർവീസ്. തിരക്ക് അനുസരിച്ച് ബസ് സമയങ്ങളിലും മാറ്റമുണ്ടാകും.
സൗജന്യ പാർക്കിംഗ് നിലവിലേത് പോലെ വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും തന്നെയായിരിക്കും. ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അടയ്ക്കുന്ന സമയം രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയായി പുതുക്കി. ഫെബ്രുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരുന്നത്.
ആർ.ടി.എയുടെ പ്രധാന ഓഫിസുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെ തുറക്കും. മറ്റ് ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 3.30 വരെയായിരിക്കും പ്രവർത്തന സമയം. ആർ.ടി.എയുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ ശനിയാഴ്ച അവധിയായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ഒമ്പത് വരെ പ്രവർത്തിക്കും. കസ്റ്റമർ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ശനിയും ഞായറും അവധിയായിരിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും.
യുഎഇയില്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഇന്ന് പ്രവൃത്തി ദിനമായ അവസാനത്തെ ഞായറാഴ്‍ചയായിരുന്നു. അടുത്തയാഴ്‍ച മുതല്‍ നാലര ദിവസം പ്രവര്‍ത്തനവും രണ്ടര ദിവസം അവധിയുമെന്ന രീതിയിലേക്കാണ് രാജ്യം മാറുന്നത്. സര്‍ക്കാര്‍ മേഖലയ്‍ക്ക് പുറമെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ) 2022 ആരംഭം മുതല്‍ അവധി ദിവസങ്ങള്‍ മാറും