ഉപ്പള (www.mediavisionnews.in): ബേക്കൂറിൽ കടകൾക്കു മുന്നിൽ കെട്ടിയ വലിയ ഷീറ്റുകൾ കാറ്റിൽ പറന്നു ലൈനിൽ തട്ടി പത്തോളം എച് ടി പോസ്റ്റുകൾ തകർന്നു. കണ്ണാട്ടിപാറയിൽ മരം വീണു അഞ്ചോളം പോസ്റ്റുകളും തകർന്നിട്ടുണ്ട്. സെക്ഷനിലെ മൂന്നോളം ട്രാൻഫോർമാരിൽ നിന്നുള്ള വൈദുതി ബന്ധം വിച്ഛേദിച്ചതായും, നാളെ വൈകിട്ടോടെ ബന്ധം പിനസ്ഥാപിക്കുമെന്നും അസിസ്റ്റൻഡ് എൻജിനീയർ അബ്ദുൽ കാദർ പറഞ്ഞു.
വൈകിട്ടുണ്ടായ കാറ്റിലാണ് പോസ്റ്റുകൾ തകർന്നത്. കടകൾക്കു മുന്നിൽ കെട്ടിയ ഷീറ്റുകളാണ് ദുരന്തം വിതക്കാൻ കാരണമായത്. ബി സി റോഡ്, മണിമുണ്ട എന്നിവിടങ്ങളിലും പോസ്റ്റുകൾ തകർന്നിട്ടുണ്ട്.
ഞായറാഴ്ച അവധി ദിവസമായതിനാലാണ് വൻ അപകടം ഒഴിവായതെന്നു നാട്ടുകാർ പറഞ്ഞു. ഞായറാഴ്ചയായിട്ടും അവധിയെടുക്കാതെ ജീവനക്കാർ രാവും പകലും പണിയെടുക്കുകയാണ്. കഴിഞ്ഞ ദിവസം തകർന്ന 10 എച്.ടി പോസ്റ്റുകൾ മാറ്റി നിമിഷനേരം കൊണ്ടാണ് വീണ്ടും പോസ്റ്റുകൾ നിലം പൊത്തിയത്. എ.ഇ.അബ്ദുൽ കാദർ, സബ് എൻജിനീയർ ഹരീഷ്, വാച്ചർ നാസർ എന്നിവർ സ്ഥലത്തെത്തി ജോലികൾക്കു നേതൃത്വം നൽകി.