ഉപ്പള: ഉപ്പള നയാബസാര്‍ സ്വദേശിയായ അബ്ദുല്ലയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച കേസില്‍ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മംഗല്‍പാടി പച്ചമ്പളം ടിപ്പുഗലിയിലെ മുഷാഹിദ് ഹുസൈന്‍ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസമാണ് കാറിലെത്തിയ സംഘം ഉപ്പളയിലെ ക്വാട്ടേഴ്‌സില്‍ കയറി അബ്ദുല്ലയെ വിളിച്ചിറക്കി കൊണ്ടുപോവുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് സംഘം അബ്ദുല്ലയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അതിനിടെയാണ് ഡി.വൈ.എസ്.പി.യുടെ സ്‌ക്വാഡും കുമ്പള എസ്.ഐ, അനീഷിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെ മുഷാഹിദ് ഹുസൈന്‍ പിടിയിലാവുന്നത്. മറ്റു പ്രതികളെ അന്വേഷിച്ച് വരികയാണ്.
സ്‌ക്വാഡ് അംഗങ്ങളായ ഗോകുല്‍, സുഭാഷ്, വിജയന്‍, നിതിന്‍ സാരംഗ്്, കുമ്പള സ്റ്റേഷനിലെ സുധീര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.