വിദേശികള്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് പ്രായപരിധി നിശ്ചയിച്ച് സൗദി

0
297

മക്ക: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ പ്രായം വെളിപ്പെടുത്തി സഊദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി. നിലവിലെ കൊവിഡ് സാഹചര്യത്തെ തുടർന്നാണ് വയസ് 18നും 50നുമിടയിൽ ആയിരിക്കണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയത്. സഊദിക്ക് പുറത്തു നിന്ന് ഉംറ വിസക്ക് അപേക്ഷിക്കുന്നവർ, സഊദിയിലെ ഉംറ കമ്പനികളുമായി കരാറുള്ള ഔദ്യോഗിക ട്രാവൽ ഏജൻസികളെയാണ് ബന്ധപ്പെടേണ്ടത്.

എന്നാൽ, ഉംറ യാത്രക്ക് മുമ്പ് അംഗീകൃത കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കണം. സഊദി വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആഭ്യന്തര തീർഥാടകരിൽ 12 വയസ്സിന് മുകളിലുള്ളവർക്ക് അനുമതി നൽകും. എന്നാൽ ഇവരും രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്തിരിക്കണം.

അതേസമയം, മസ്ജിദുന്നബവിയില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനുമുള്ള പെര്‍മിറ്റുകള്‍ക്ക് 30 ദിവസ ഇടവേള ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പന്ത്രണ്ടു വയസ് പൂര്‍ത്തിയായവര്‍ക്കു മാത്രമാണ് ഇതിനുള്ള അനുമതി നൽകുക. ഉംറ പെര്‍മിറ്റുകള്‍ക്കിടയിലെ 15 ദിവസ ഇടവേള ഹജ്, ഉംറ മന്ത്രാലയം അവസാനിപ്പിച്ചിട്ടുണ്ട്. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി ഉംറ പെര്‍മിറ്റ് നേടിയ ശേഷം വീണ്ടും ഉംറ നിര്‍വഹിക്കുന്നതിന് പുതിയ ബുക്കിംഗ് നടത്താന്‍ പതിനഞ്ചു ദിവസം കഴിയണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം അടുത്തിടെ റദ്ദാക്കിയത്.

സഊദിക്ക് പുറത്ത് നിന്നുള്ള അപേക്ഷകർക്ക് ഇഅ്തമർന, തവക്കൽനാ ആപ്പുകൾ വഴി ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും നേരിട്ട് അനുമതി നൽകുന്ന സേവനം കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ആരംഭിച്ചത്. മക്ക മസ്ജിദുൽ ഹറാമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീർഥാടകരും മുൻകൂർ അനുമതി നേടണം. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൊണ്ടുവരരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here