കറന്റ് ബിൽ കുറയ്ക്കുമോ? എങ്കിൽ അടിപൊളി സമ്മാനം കാത്തിരിപ്പുണ്ട്: ഉപഭോക്താക്കൾക്കായി കെ എസ് സി ബിയുടെ പുതിയ പദ്ധതി

0
286

തിരുവനന്തപുരം: വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ സമ്മാന പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോർഡ്. ചൂടുകാലങ്ങളിൽ കേരളത്തിൽ പൊതുവെ ഉയർന്ന തോതിൽ വൈദ്യുതി ഉപഭോഗം നടക്കാറുണ്ട്. ഇക്കാരണത്താൽ വൈദ്യുതിയുടെ ലഭ്യതയിൽ കുറവും അനുഭവപ്പെടാറുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് കെ എസ് സി ബിയുടെ പുതിയ പദ്ധതി. വിജയികൾക്ക് വിലപ്പെട്ട സമ്മാനങ്ങളും കരസ്ഥമാക്കാം. കെ എസ് സി ബി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം

ഊർജ്ജം കരുതി വയ്ക്കാം നാളേയ്ക്ക്

വേനൽക്കാലങ്ങളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്കുള്ള സമ്മാന പദ്ധിതി.ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് എൽ ഇ ഡി ട്യൂബ് ലൈറ്റുകളും വ്യാവസായിക ഉപഭോക്താക്കൾക്ക് ഊർജ്ജ സംരക്ഷണ അവാർഡുമായിരിക്കും സമ്മാനം.

LEAVE A REPLY

Please enter your comment!
Please enter your name here