കാഴ്ച്ച പരിമിതരുടെ ​​ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പൈവളികെ സ്വദേശി മുനാസും

0
280

കാസര്‍കോട്​ (www.mediavisionnews.in): കാഴ്ച്ച പരിമിതരുടെ ​​ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പൈവളികെ സ്വദേശി മുനാസും. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കാണ്​​ ഉപ്പളയിലെ പൈവളികെ സ്വദേശി മുനാസ്​ തെരഞ്ഞെടുക്കപ്പെട്ടത്​. ടൂര്‍ണമെന്റുകളിൽ മികച്ച പ്രകടനം കാഴ്​ച്ച വെച്ചതോടെ കാഴ്​ച്ച കുറഞ്ഞിട്ടും പടവുകള്‍ ഒാരോന്നും മുനാസ്​ കുതിച്ചു കയറി.

കോഴിക്കോട് ഫറൂഖ് കോളജിലെ ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. നിലവിലെ ഇന്ത്യന്‍ ടീമിലെ മികച്ച ഒാള്‍ റൗണ്ടര്‍ കൂടിയാണ് മുനാസ്. ഇന്ത്യന്‍ ടീമി​ന്റെ ഫാസ്​റ്റ്​ ബൗളറും ഒാപ്പണിങ്​ റൈറ്റ്​ ഹാന്‍ഡ്​ ബാറ്റ്​സ്​മാനുമാണ്​ മുനാസ്. ഒന്നു മുതല്‍ ഏഴാം ക്ലാസ്​ വരെ വിദ്യാനഗറിലെ ബ്ലൈന്‍ഡ്​ സ്​കൂളിലായിരുന്നു മുനാസ്​ പഠിച്ചത്​.

പ്രതിസന്ധികളെ മറി കടന്ന്​ ആദ്യം ജില്ല നായകനും അതിന്​ പിന്നാലെ കേരള ടീമി​​െൻറ ഉപനായക സ്​ഥാനവും തേടി വന്നു.ഇന്ത്യൻ ടീമിലെ എക മലയാളിയും കൂടിയാണ്​ മുനാസ്.

പൈവളികയിലെ മുഹമ്മദിന്റെയും ഫാത്തിമയുടേയും മകനാണ്​ മുനാസ്​. കരീം, മിസരിയ എന്നിവര്‍ മറ്റു സഹോദരങ്ങളാണ്​. ജൂലൈ 14 മുതല്‍ 25 വരെ കൊളംബോ ബര്‍ഹര്‍ റിക്രിയേഷന്‍ ക്ലബ് ഗ്രൗണ്ടിലും എയര്‍ ഫോഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് മത്സരങ്ങള്‍. പര്യടനത്തി​​െന്‍റ ഭാഗമായി മൂന്ന് ഏകദിന മത്സരങ്ങളും അഞ്ചു ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ​എല്ലാ പ്രയാസങ്ങളെയും തരണം ചെയ്​ത്​ കീരീടം നേടുമെന്ന്​ തന്നെയാണ്​ പൈവളികയിലെ നാട്ടുകാരുടേയും മുനാസി​​​െന്‍റയും പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here