തിരുവനന്തപുരം (www.mediavisionnews.in): ഇന്ധന വില വീണ്ടും വർധിക്കുന്നു. സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ് വില. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വർധിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഒായിൽ വില ഒരു ശതമാനം വർധിച്ചത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നുവെന്നാണ് സൂചന. ഇറാനിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതാണ് എണ്ണവില വർധനവിന് കാരണമായത്. വരും ദിവസങ്ങളിൽ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതോടെ സ്ഥിതിയിൽ പുരോഗതി ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു.