സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനമാണ് നീട്ടിയത്. ദേശവിരുദ്ധ പ്രപർത്തന നിരോധന നിയമം 1967 അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നടപടി.
മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള സാക്കീർ നായ്ക്കിന്റെ പ്രസംഗങ്ങളെ തുടർന്നാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം 2016 ൽ സർക്കാർ നിരോധിച്ചത്.
വിവാദ പ്രഭാഷകനായ സാക്കീർ നായിക്ക് ഇപ്പോൾ മലേഷ്യയിൽ കഴിയുകയണ്.
സാക്കിർ നായിക്കിന്റെ പേരിലുള്ള കേസുകളിലും സാക്കീർ അനവേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
സാക്കിർ നായിക്കിന്റെ പേരിലുള്ള കേസുകളിലും സാക്കീർ അനവേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.