മഞ്ചേശ്വരം: ഇന്ധനവില കേരളത്തെക്കാള്‍ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയിലെ കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ വന്‍ തിരക്ക്. കേരളത്തേക്കാള്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് എട്ടു രൂപയും കുറവാണ് ഇവിടെ. പമ്പ് കര്‍ണാടകയുടെ ആണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും മഞ്ചേശ്വരത്തുകാരാണ്.
ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്‍റെ പ്രധാന ഉപഭോക്താക്കള്‍. കാസര്‍കോട് പെട്രോളിന് 105 രൂപയുള്ളപ്പോള്‍ ഇവിടെ 99 രൂപ മതി. ഡീസലിന് 92 രൂപയുള്ളപ്പോള്‍ ഇവിടെ 84 രൂപ മതി. ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ നികുതി ഇളവ് കേരളത്തിന്‍റെ വടക്കേയറ്റത്തുള്ളവര്‍ക്ക് ചെറുതായല്ല പ്രയോജനം ചെയ്യുന്നത്.