മഫ്ത്ത ധരിക്കുന്നതിനിടെ വായിൽ കടിച്ചുപിടിച്ച പിൻ 12കാരി അബദ്ധത്തിൽ വിഴുങ്ങി; ഡോക്ടർമാർ സർജറി കൂടാതെ പുറത്തെടുത്തു

0
277

മലപ്പുറം: മ​ഫ്ത്ത ധ​രി​ക്കു​ന്ന​തി​നി​ടെ വാ​യി​ല്‍ ക​ടി​ച്ച്‌പി​ടി​ച്ച പിന്‍ 12 വയസുകാരി അബദ്ധത്തില്‍ വിഴുങ്ങി. പെൺകുട്ടിയുടെ ആമശയത്തിൽ തറഞ്ഞിരുന്ന പിൻ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യുടെ ആമാശയത്തില്‍ നിന്നാണ് പിന്‍ ശസ്ത്രക്രിയ കൂടാതെ ഡോക്ടർമാർ പുറത്തെടുത്തത്. മലപ്പുറം പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്.

പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റി. എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ല്‍ ആ​മാ​ശ​യ​ത്തി​ല്‍ പി​ന്‍ ത​റ​ച്ച​താ​യി വ്യക്തമായി. തുടർന്ന് ശസ്ത്രക്രിയ കൂടാതെ തന്നെ എൻഡോസ്കോപ്പി വഴി പിൻ പുറത്തെടുക്കുകയായിരുന്നു. ഗ്യാ​സ്ട്രോ എ​ൻഡോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജു സേ​വ്യ​ര്‍, ഗ്യാ​സ്ട്രോ എ​ന്‍ൻഡോ​ള​ജി​സ്​​റ്റ്​ ഡോ. ​ബി​പി​ന്‍, ഡോ. ​സാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് അതി സങ്കീർണമായ എൻഡോസ്കോപ്പി നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here