ഉപ്പള ഗവൺമെന്റ് എൽപി സ്‌കൂളിലെ കുട്ടികൾക്കു പഠന ഉപകരണങ്ങൾ നൽകി പൂർവ്വവിദ്യാർത്ഥി ഹനീഫ് ഗോൾഡ് കിംഗ്‌ മാതൃകയായി

0
202

ഉപ്പള: കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം കേരള പിറവി ദിനത്തിൽ പുതിയ അധ്യയനത്തിലേക്ക് ചുവട് വെച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചുകൊണ്ടു ഉപ്പള എൽപി സ്‌കൂൾ പ്രവേശനോത്സവം നടത്തി.  കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസർ ചെയ്തും തെർമൽ സ്കാനിൽ മുഖം കാണിച്ചും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ സ്വീകരിക്കാൻ ജനപ്രതിനിധികളും അധ്യാപകരും നിറ പുഞ്ചിരിയോടെ മുന്നിലുണ്ടായിരുന്നു.

അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക് നവ്യാനുഭുതി നൽകിയ പ്രവേശനോത്സവം മനോഹരമാക്കി ചടങ്ങിൽ വെച്ച് പൂർവ്വവിദ്യർഥി കൂടിയായ ഹനീഫ് ഗോൾഡ് കിംഗ്‌ ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾക്കു ബാഗ് അടക്കമുള്ള പഠന ഉപകാരങ്ങൾ നൽകി മാതൃകയായത്. പ്രധാന അധ്യാപിക ശശികല ടീച്ചർ സ്വാഗതം പറഞ്ഞു, പിടിഎ അംഗം മുഹമ്മദ്‌ ഉപ്പള ഗേറ്റ്, അദ്ധ്യാപകരായ രവീന്ദ്രൻ, പ്രേമ രാജൻ, അബൂബക്കർ സിദീഖ്, മാലതി, റിഷാന തുടങ്ങിയർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here