കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ സ്ത്രീകളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ വ്യവസായ ഉന്നമനം ലക്ഷ്യം വെച്ച് തുടക്കംകുറിച്ച ലേഡീസ് ക്ലബ്ബിൻറെ ആദ്യ അംഗത്വം വിതരണം സ്ത്രീകളുടെ ഉന്നമനത്തിനായി ആഹോരാത്രം പ്രവർത്തിക്കുന്ന പ്രശസ്ത സാമൂഹിക പ്രവർത്തക സുമയ്യ ത്തായതിനു നൽകി കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജനറൽ സെക്രട്ടറി ഫത്താഹ് ബങ്കര നിർവഹിച്ചു.
ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഒരു വേദി ആയിരിക്കും ഈ ചേംബർ ലേഡീസ് ക്ലബ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ഫത്താഹ് ബങ്കര പറഞ്ഞു പുതുതായി സംരംഭത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും സംരംഭം ചെയ്യുന്നവരുടെ ഉൽപന്നങ്ങൾക്ക് വിപണികൾ കണ്ടെത്തുവാനും ലേഡീസ് ക്ലബ്ബിന്റെ ഈ വേദി ഉപകരിക്കും സ്ത്രീകളുടേയും കുട്ടികളുടേയും മാനസിക ഉല്ലാസം കണ്ടെത്തുന്നതിന് ആവശ്യമായ പല പരിപാടികളും ഭാവിയിൽ ഈ ക്ലബ് വഴി നടത്തും ജില്ലയിലെ മുഴുവൻ ഭാഗങ്ങളിൽനിന്നും അംഗങ്ങളെ ചേർക്കുവാൻ പദ്ധതി ആവിഷ്കരിക്കും ഡിസംബറിനു മുമ്പായി 500 അംഗങ്ങളെ ഉൾപ്പെടുത്തുവാനാണ് ചേംബർ ഓഫ് കോമസി ലേഡീസ് ക്ലബ് അംഗങ്ങൾ ലക്ഷ്യമിടുന്നത് ഈ ക്ലബ്ബിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക.
9746646664