ഒരു വർഷം സ്‌പോൺസറുടെ കീഴിൽ തന്നെ ജോലി ചെയ്യണമെന്നില്ല; പുതുതായെത്തുന്ന വിദേശികൾക്കും ഉടൻ സ്‌പോൺസർഷിപ്പ് മാറാമെന്ന് സൗദി

0
382

റിയാദ്: രാജ്യത്ത് എത്തി ഒരു വർഷം സ്‌പോൺസറുടെ കീഴിൽത്തന്നെ ജോലിചെയ്യണമെന്ന നിബന്ധന സൗദി ഒഴിവാക്കി. രാജ്യത്തെ മാനവ വിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച നിയമഭേദഗതി അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ വർഷം നടപ്പിലായ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റ നിയമത്തിൽ ഇതോടെ പുതിയ ഭേദഗതിയായി.

പുതുതായി രാജ്യത്തെത്തുന്ന വിദേശികൾക്ക് സ്‌പോൺസർഷിപ്പ് ഉടൻ മാറാം. എന്നാൽ ഈ സമയം തൊഴിൽ മാറാൻ നിലവിലെ സ്‌പോൺസറുടെ അനുമതി വേണം. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ കരാർ അവസാനിച്ചാൽ ഇപ്പോഴത്തെ സ്‌പോൺസറുടെ അനുമതി ഇല്ലാതെ തൊഴിൽമാറാം. തൊഴിലാളിയും ഉടമയും തമ്മിലെ കരാർ അവസാനിച്ചാൽ നിലവിലെ സ്‌പോൺസറുടെ അനുമതിയില്ലാതെ തൊഴിൽ മാറാം.

LEAVE A REPLY

Please enter your comment!
Please enter your name here