ഐപിഎൽ ടീം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളടക്കം വമ്പന്മാർ രംഗത്ത്

0
299

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ബിഡ് സമർപ്പിച്ചിരിക്കുന്നത് വമ്പന്മാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി അടക്കം രാജ്യാന്തര കമ്പനികളാണ് ഐപിഎൽ ഫ്രാഞ്ചൈസിക്കായി രംഗത്തുള്ളത്. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ടെൻഡർ ഗ്ലേസർ ഫാമിലി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കിൽ ഇന്ത്യയിൽ കമ്പനി ഉണ്ടാവണമെന്ന വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ അവർ കമ്പനി തുടങ്ങുമോ എന്നത് ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. (glazer family ipl franchise)

ഗ്ലേസർ ഫാമിലിയെ കൂടാതെ ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന സിവിസി പാർട്ണേഴ്സ്, സിംഗപ്പൂർ ആസ്ഥാനമാക്കിയുള്ള പ്രൈവറ്റ് ഇക്വിറ്റി കമ്പനി എന്നിവരാണ് ടെൻഡർ വാങ്ങിയവരിലെ വിദേശികൾ. അദാനി ഗ്രൂപ്പ്, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ പവർ ആൻഡ് സ്റ്റീൽ, കൊടാക് ഗ്രൂപ്പ്, റോണി സ്ക്രൂവാല, ഹിന്ദുസ്താൻ ടൈംസ് മീഡിയ എന്നിവരടക്കം 18ഓളം കമ്പനികൾ രണ്ട് ഫ്രാഞ്ചൈസികൾക്കായി രംഗത്തുണ്ട്. ഈ മാസം അവസാന ആഴ്ച പുതിയ ഫ്രാഞ്ചൈസികൾക്കായുള്ള ലേലം നടക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹമത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തത്. രോഹിത് ശർമ അർധസെഞ്ച്വറി നേടി. ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും.

153 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് കെ എൽ രാഹുലും രോഹിത് ശർമയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. മികച്ച പ്രകടനത്തോടെയാണ് രോഹിത് ശർമ കരുത്തുറ്റ ഓസ്‌ട്രേലിയൻ ബൗളർമാരെ നേരിട്ടത്. രോഹിത് ശർമയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച കെ എൽ രാഹുൽ 39 റൺസ് നേടി. സൂര്യകുമാർ യാദവിന്റെയും ഹാർദിക് പാണ്ഡ്യയുടെയും പ്രകടനവും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. സൂര്യകുമാർ യാദവ് 38 റൺസും നേടി. നിശ്ചിത ഓവറിൽ ഓസ്‌ട്രേലിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് എടുത്തത്. അശ്വിൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ജഡേജയും രാഹുൽ ചഹാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറിനും ഒരു വിക്കറ്റുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here