മുംബൈ (www.mediavisionnews.in): 2018ൽ ചർച്ചയായ കാറുകളുടെ പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്ന മോഡലുകളിലൊന്നാണ് ടാറ്റയുടെ എച്ച്.5എക്സ്. കഴിഞ്ഞ ഒാേട്ടാ എക്സ്പോയിൽ ടാറ്റ കൺസെപ്റ്റ് അവതരിപ്പിച്ചത് മുതൽ കാറിനെ കുറിച്ചുള്ള വാർത്തകൾ സജീവമായിരുന്നു. ഒാേട്ടാ എക്സ്പോയിൽ അവതരിപ്പിച്ച മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെ എച്ച്.5 എക്സ് വിപണിയിലെത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ കാറിെൻറ പേര് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ടീസർ ഇമേജ് പുറത്ത് വിട്ട് എച്ച്.5എക്സിെൻറ വരവറിയിച്ചിരിക്കുകയാണ് ടാറ്റ.
2019 പുറത്തിറങ്ങുന്ന മോഡലിെൻറ 70 ശതമാനത്തോളം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഹാരിയർ എന്ന പേരിലായിരിക്കും ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ പുതിയ മോഡലെത്തുക എന്നാണ് അനൗദ്യോഗിക വിവരം. ഹിമാലയൻ മേഖലയിൽ ടാറ്റ പുതിയ കാറിെൻറ ടെസ്റ്റിങ് നടത്തുന്നുവെന്നാണ് സൂചന.
പിൻവശത്ത് വലിയ വിൻഡ് ഷീൽഡുമായി 18 ഇഞ്ച് അലോയ് വീലുകളുമായിട്ടായിരിക്കും ഹാരിയർ പുറത്തിറങ്ങുക എന്നാണ് സൂചനകൾ. ഏകദേശം 12 മുതൽ 16 ലക്ഷം വരെയായിരിക്കും കാറിെൻറ വില. ഹ്യൂണ്ടായി ക്രേറ്റ, മഹീന്ദ്ര എക്സ്.യു.വി 500, ജീപ്പ് കോംപസ്, റെനോ ക്യാപ്ചർ എന്നിവക്കാവും ഹാരിയർ വെല്ലുവിളി ഉയർത്തുക.