ന്യൂഡൽഹി: രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷമായി തുടരുന്നതിന് പിന്നാെല വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പവർകട്ട് പ്രഖ്യാപിച്ചത്. ഡൽഹിക്ക് പിന്നാലെ തമിഴ്നാടിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
രാജ്യത്തെ വൈദ്യുതനിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾ പവർകട്ട് പ്രഖ്യാപിച്ചത്.