ഉപ്പള (www.mediavisionnews.in): ഉപ്പള നയാബസാറില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കര്‍ണാടക ബെല്‍ഗാം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്.
കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തലപ്പാടി കെ.സി. റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ (30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുസ്താഖ് (38) എന്നിവരാണ് മരിച്ചത്.
ഇവരുടെ മയ്യത്ത് ജനപ്രിയ ദേശീയപാതയോരത്തെ ആയിശബീവി പള്ളി പരിസരത്ത് വെച്ച് കുളിപ്പിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോയി പള്ളി അങ്കണത്തില്‍ ഖബറടക്കി. അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്നവര്‍ സുഖംപ്രാപിച്ചുവരികയാണ്.
ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് സംസാരമുണ്ടായിരുന്നു. അതേസമയം ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ലോറി ജീപ്പിലിടിച്ചതെന്നും പറയുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ഡ്രൈവര്‍ക്കെതിരെ കേസെടുക്കും.