മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നു; ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതി

0
227

മലപ്പുറം: മുസ്‌ലി ലീഗില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ അച്ചടക്ക സമിതി നിലവില്‍ വരും. ജില്ലകളിലും ജില്ലാ പ്രവര്‍ത്തന സമിതികള്‍ വിളിക്കും. ജില്ലാതലത്തില്‍ പാര്‍ട്ടിയെ ശാക്തീകരിക്കുകയായിരിക്കും ആദ്യ കര്‍മപരിപാടി. താഴേതട്ടിലുള്ള ഘടകങ്ങളുമായി നേതൃത്വം ചര്‍ച്ച നടത്തും. പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രശ്നപരിഹാരമായിരിക്കും ഇതുവഴി ലക്ഷ്യമിടുന്നതെന്നും സലാം അറിയിച്ചു.

മുസ്‌ലിം ലീഗ് പോഷകസംഘടനകളില്‍ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മഞ്ചേരിയില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗും എം.എസ്.എഫും അടക്കമുള്ള സംഘടനങ്ങളിലടക്കം സംവരണം ഏര്‍പ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോള്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഹരിത വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല.

അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണ്. വീണ്ടും അത് തുറക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. യോഗത്തില്‍ ഒരു തരത്തിലുമുള്ള അപശബ്ദവും അപസ്വരവുമുണ്ടായില്ല. ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാണ് യോഗത്തില്‍ തീരുമാനമായിട്ടുള്ളതെന്നും ലീഗില്‍ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here