ജോലിയും ഭക്ഷണവുമില്ല; വീണ്ടും ജയിലിൽ പോകാൻ പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്

0
305

തിരുവനന്തപുരം: വീണ്ടും ജയിലിൽ പോകാൻ വേണ്ടി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്. ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭം. സ്റ്റേഷന് മുന്നിൽ കിടന്ന ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു.

സംഭവത്തിൽ അയിലം സ്വദേശി ബിജുവിനെ (29) പൊലീസ് പിടികൂടി. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് ഇയാൾ എറിഞ്ഞു തകർത്തിരുന്നു. അന്ന് ബിജുവിനെ പിടികൂടി ജയിലിൽ അടച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജു വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു. ജീപ്പിന്റെ പിൻഭാഗത്തെ ഗ്ലാസാണ് എറിഞ്ഞ് തകർത്തത്. ജീപ്പിന്റെ ചില്ലു തകർത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിലാണ് ജയിൽ പോകാൻ വേണ്ടിയാണ് വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞതെന്ന് ഇയാൾ പറഞ്ഞത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും ഇല്ലായിരുന്നു. ജീവിതം ദുസ്സഹമായതോടെയാണ് വീണ്ടും ജയിലിലേക്ക് പോകാൻ തീരുമാനിച്ചത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്നു പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here