പ്രതിഷേധം ശക്തമാക്കി സുധീരന്‍; എ.ഐ.സി.സി അംഗത്വവും രാജിവെച്ചു

0
392

തിരുവനന്തപുരം: വി എം സുധീരൻ എഐസിസി അംഗത്വവും രാജി വച്ചു. ഫലപ്രദമായ രീതിയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ലെന്നാണ് സുധീരൻ്റെ പരാതി. ഇതിനാലാണ് രാജി. സംസ്ഥാന കോൺഗ്രസ് പുനസംഘടനിയിലെ അതൃപ്തി പരസ്യമാക്കി സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജി വച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ തന്നെ തുടരുമെന്ന് സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുധീരൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തിൽ ദുഃഖമുണ്ടെന്നും രാജി കത്തിൽ പറയുന്നു.

കെപിസിസി പുനസംഘടനാ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയുള്ള സുധീരൻ്റെ രാജിയിൽ കടുത്ത പ്രതിസന്ധിയിലായിരിക്കയാണ് കോൺഗ്രസ്. രാജി പിൻവലിക്കണമെന്ന കെപിസിസി ആവശ്യം സുധീരൻ അംഗീകരിച്ചില്ല. സുധീരൻ്റെ വീട്ടിലെത്തിയുള്ള സതീശൻ്റെ അനുനയചർച്ചയും വിജയിച്ചില്ല. പുനസംഘടനയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന സുധീരൻറെ പരാതി അംഗീകരിച്ച് സതീശൻ ക്ഷമാപണം നടത്തിയിട്ടും രക്ഷയില്ല. ഇതിന് പിന്നാലെയാണ് സുധീരൻ എഐസിസി അംഗത്വുവും രാജി വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here