കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ്. സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയും നിയമിച്ചു. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം തള്ളിയതോടെയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീംലീഗ് പിരിച്ചുവിട്ടത്. ഇതിന് പിന്നാലെയാണ് പുതിയ നേതൃത്വവുമായി സംസ്ഥാന കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുന്‍ ഭാരവാഹികള്‍ക്ക് നിഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
പുതിയ സംസ്ഥാന ഭാരവാഹികള്‍:
പ്രസിഡന്റ് – ആയിശ ബാനു പി.എച്ച് (മലപ്പുറം)
വൈസ് പ്രസിഡന്റുമാർ :
നജ്‌വ ഹനീന (മലപ്പുറം)
ഷാഹിദ റാശിദ് (കാസർഗോഡ്)
അയ്ഷ മറിയം (പാലക്കാട്)
ജനറൽ സെക്രട്ടറി: റുമൈസ റഫീഖ് (കണ്ണൂർ)
സെക്രട്ടറിമാർ:
അഫ്ഷില (കോഴിക്കോട്)
ഫായിസ. എസ് (തിരുവനന്തപുരം)
അഖീല ഫർസാന (എറണാകുളം)
ട്രഷറർ: നയന സുരേഷ് (മലപ്പുറം)