മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്; കര്‍ണാടകയില്‍ ഒരു കോളജ് കൂടി അടച്ചു

0
250

ബം​ഗളൂരു: മലയാളി വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടകയിലെ ഒരു നഴ്സിങ് കോളജ് കൂടി അടച്ചുപൂട്ടി. ബംഗളുരു ഹൊറമാവിലെ സ്വകാര്യ നഴ്സിങ് കോളജാണ് പൂട്ടിയത്.

സർക്കാർ നിർദേശത്തെ തുടർന്നാണ് കോളജ് സീൽ ചെയ്തത്. മുന്നൂറ്‌ വിദ്യാർഥികളിൽ 34 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീനിൽ കഴിയുന്നുണ്ടെന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ നിർദേശിച്ചു. ഏഴ് ദിവസമാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here