‘ഇനി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങേണ്ട’; സേവനങ്ങള്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറെന്ന് മുഖ്യമന്ത്രി

0
393

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും ഇനി മുതല്‍ കൂടുതല്‍ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസണ്‍ പോര്‍ട്ടല്‍ (https://citizen.lsgkerala.gov.in/) യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകും. പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായത്തിന്റെ (ഐ.എല്‍.ജി.എം.എസ്) ഭാഗമായി പോര്‍ട്ടല്‍ തയ്യാറാക്കിയത്.

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ജനകീയവുമാക്കാന്‍ സാധിക്കും.

https://www.facebook.com/PinarayiVijayan/posts/4382113568547106

LEAVE A REPLY

Please enter your comment!
Please enter your name here