‘യൂട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന അവസ്ഥ’; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നടപടിയെന്ത്? കേന്ദ്രത്തോട് കോടതി

0
393

ദില്ലി: സമൂഹമാധ്യമങ്ങളിലെ വാർത്താ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്. വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജവാർത്തകളാൽ നിറഞ്ഞിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിമർശനം. സ്വകാര്യ മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ വർഗീയതയുണ്ട്. ആർക്കും യുട്യൂബ് ചാനൽ തുടങ്ങി എന്തും വിളിച്ചു പറയാമെന്ന സ്ഥിതിയാണ്. ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാൻ എന്ത് നടപടിയെടുത്തെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here