‘കേരള പൊലിസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ആനി രാജ

0
270

ന്യൂഡൽഹി: കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ദേശീയ നേതാവ് ആനി രാജ. പൊലീസിൽ ആർ.എസ്.എസ് ഗാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീസുരക്ഷക്കായി പ്രത്യേക മന്ത്രി വേണമെന്നും ആവശ്യപ്പെട്ടു.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല.

സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂർണ സമയ മന്ത്രിയും വേണമെന്ന ആവശ്യമുന്നയിച്ച ആനി രാജ പൊലീസിന് ഗാർഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നൽകണമെന്നും നിർദേശിച്ചു. മുന്നണിക്ക് മുമ്പിൽ ഈ വിഷയം ഉയർത്തുകയാണെന്നും ആനി രാജ പറഞ്ഞു.

സാമൂഹിക വിരുദ്ധരെ പേടിച്ച് രണ്ട് മക്കളെയും കൊണ്ട് ഒരമ്മ ട്രെയിനിൽ കഴിയേണ്ടിവന്നത് കേരളത്തിൽ നിന്നുള്ള വാർത്തയാണ്. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലാതായതോടെയാണ് അവർക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായത്.

കണ്ണൂരിലെ സനീഷയുടെ മരണം ഗാർഹിക പീഡനം താങ്ങാനാവാതെയാണ്. പൊലീസ് ജാഗരൂകമായി ഇടപെട്ടിരുന്നുവെങ്കിൽ ഈ മരണം തടുക്കാമായിരുന്നു.

അച്ഛനെയും മകളെയും ഫോൺ മോഷ്ടിച്ചുവെന്ന് പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ച സംഭവം എല്ലാവരും ചാനലുകളിലൂടെ കണ്ടതാണ്. ഇതും പൊലീസിന്‍റെ അങ്ങേയറ്റം അപലപിക്കേണ്ട നടപടിയാണ് -ആനി രാജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here