കണ്ണൂരിൽ ‘വെറെെറ്റി’ സ്വർണക്കടത്ത്; ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

0
316

കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണമാണ് വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ്  സ്വർണക്കടത്തിന്റെ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിക്കാനായി ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പു രൂപത്തിലുള്ള സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്.

അടുത്തിടെ കുഴമ്പുരൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണം അമൃത്‍സര്‍ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ഷാർജയിൽനിന്ന് കടത്താന്‍ ശ്രമിച്ച 1,894 ഗ്രാം സ്വർണമാണ് പിടിയിലായത്. ഏകദേശം 78 ലക്ഷത്തോളം രൂപയുടെ സ്വർണമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here